
ദോഹ : വില്ല്യാപ്പള്ളിയിൽ കഴിഞ്ഞ ദിവസം അന്തരിച്ച വില്ല്യാപ്പള്ളി മുസ്ലിം ജമാ- അത്ത് സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റും നാട്ടിലെ സാമൂഹിക ജീവ കാരുണ്യ പ്രവർതന രംഗത്തെ നിറ സാന്നിധ്യവുമായ R യൂസഫ് ഹാജിയുടെ നിര്യാണത്തിൽ വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു.
അരോമ ദർഭാർ ഹാൾ ഹിലാലിൽ വെച്ച് നടന്ന അനുസ്മരണ ചടങ്ങിൽ വൈസ് പ്രസിഡന്റ് നാസർ പി പി അദ്യക്ഷത വഹിച്ചു.
മാലിക് ഹുദവി പ്രാർത്ഥനയ്ക്ക് നേതൃതം നൽകി.
പാവപ്പെട്ടവന്റെയും അശരണരുടെയും അത്താണിയായി പ്രവർത്തിക്കുകയും ജീവിതത്തിന്റെ സിംഹഭാഗവും പൊതു പ്രവർത്തനത്തിന് വേണ്ടി നീക്കിവെക്കുകയും മുസ്ലിം ജമാ - അത്ത് സെൻട്രൽ കമ്മിറ്റിയുടെ പ്രഗൽഭനായ പ്രസിഡന്റ്മായിരുന്ന യൂസഫ് ഹാജിയുടെ നിര്യാണം സാമൂഹിക രംഗത്ത് വലിയ നഷ്ടമാണെനും നികത്താനാവാത്ത വിടവാണെനും യോഗത്തിൽ പ്രസംഗിച്ചവർ അഭിപ്രായപെട്ടു.
അദ്ദേഹതിന്റെ സേവനങൾ എക്കാലത്തും സ്മരിക്കപെടുന്നതാണെന്നും അനുസ്മരണ പ്രഭാഷണത്തിൽ അബ്ദുൽ ലത്തീഫ് തിരുവോത്ത്, ഹമീദ് ഹാജി ആനാറത്ത്, ജലീൽ മാക്കനാരി, എംപി ഇല്ല്യാസ്, ഫൈസൽ അരോമ എന്നിവർ അഭിപ്രായപെട്ടു.
മുസ്ലിം ജമാ- അത്ത് അനുശോചന പ്രമേയം വൈസ് പ്രസിഡന്റ് സമീർ മലോൽ അവധരിപിച്ചു.
കെ എം നാസർ ഹാജി, ഇ എം കുഞ്ഞമ്മദ്, കെ എം ഫൈസൽ, ,നൗഫൽ തട്ടാൻറ്റെ വിട, എം ടി ഫൈസൽ, റാഷിദ് കുന്നോത്ത്, റാഹിദ് സി പി എന്നിവർ പരിപാടിയ്ക്ക്
നേതൃതം നൽകി..
ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ടു സ്വാഗതവും ട്രഷറര്‍ ഷംസീർ വെങ്ങപെറ്റ നന്ദിയും രേഖപെടുത്തി....!











